News Desk

2021-05-23 08:58:49 pm IST
മസ്‌കത്ത്: രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസ്) രോഗബാധയുടെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ബ്ലാക്ക് ഫംഗസിനെ കുറിച്ച് ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍  ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ രോഗബാധയുടെ ഒരു കേസുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി ബ്ലാക്ക് ഫംഗസിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് മന്ത്രാലയത്തിന്റെ മറുപടി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top