News Desk

2021-02-28 08:04:50 pm IST
ന്യൂഡല്‍ഹി: തമിഴ് പഠിക്കാന്‍ കഴിയാത്തതാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി അലട്ടുന്ന വിഷമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
    
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചത്.

തമിഴ് കവിതയും സാഹിത്യവുമെല്ലാം ഏറെ പ്രശംസിക്കേണ്ടതാണെന്നും തമിഴ് മനോഹരമായ ഭാഷയാണ്. ലോകമെങ്ങും അറിയുന്ന ഭാഷ. തമിഴ് സാഹിത്യത്തിന്റെ  മേന്മയെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, ഏപ്രില്‍ ആറിന് തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മെയ് 2നാണ് വോട്ടെണ്ണല്‍ നടക്കുക.

തമിഴിനോടുള്ള കമ്പം മോദി പുറത്തെടുക്കുന്നത് ആദ്യമായല്ല. നേരത്തെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. 2018ലും തനിക്ക് തമിഴ് പഠിക്കാനാകാത്തതിലുള്ള വിഷമം മോദി പ്രസംഗത്തിനിടയില്‍ പങ്കുവെച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top