News Desk

2021-04-24 05:12:18 pm IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

ഓക്‌സിജന്‍ വിതരണത്തിന് തടസം നില്‍ക്കുന്നവരെ തൂക്കിലേറ്റുമെന്നും ആരെയും വെറുതെ വിടില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രസന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ  ആഞ്ഞടിച്ചത്.  

രാജ്യത്ത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയ്ക്ക് വാഗ്ദാനം ചെയ്ത ഓക്‌സിജന്‍ എപ്പോള്‍ എത്തിക്കുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top