Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-09-10 10:13:08am IST

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ മുന്‍ എം.എല്‍.എ. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. ഇമ്രാന്‍ ഖാന്റെ തെഹ്രീക്-ഐ-ഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായിരുന്ന ബാല്‍ദേവ് കുമാറാണ് അഭയം തേടിയത്.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബാല്‍ദേവ് കുമാറിന്റെ ആവശ്യം. പാക്കിസ്ഥാനിലെ സംവരണ മണ്ഡലമായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ബാല്‍ദേവ് കുമാര്‍.

പാക്കിസ്ഥാനില്‍ മതന്യൂനപക്ഷമായ സിഖ് വിഭാഗം പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ളത്. മൂന്ന് മാസത്തെ വിസയില്‍ ഓഗസ്റ്റ് 12-നാണ് ബാല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുമ്പുതന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളെ തുടര്‍ന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അദ്ദേഹവും ഖന്നയിലാണ് താമസം. തനിക്ക് പാകിസ്താനിലേക്ക് മടങ്ങി പോകേണ്ടെന്നും ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബാല്‍ദേവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഎസ്ഐയും പാക്ക് സൈന്യവുമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി. മതത്തിന്റെ പേരില്‍ വലിയ പീഡനങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങല്‍ മാത്രമല്ല. മുസ്ലീം മതത്തിലുള്ളവര്‍ പോലും വലിയ ഭീഷണിയാണ് പാക്കിസ്ഥാനില്‍ നേരിടുന്നതെന്നും ബാല്‍ദേവ് പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ 2018-ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പാക് ജനത ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍, പുതിയ പാക്കിസ്ഥാന്‍ നിര്‍മിക്കുമെന്ന ഇമ്രാന്‍ ഖാന്റെ വാഗ്ദാനം വെറും പാഴ്വാക്കായിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി.

Top