News Desk

2021-05-18 08:59:24 pm IST
ദോഹ: ഫലസ്തീനിലെ മനുഷ്യ കുരുതിയുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി ചൂണ്ടിക്കാട്ടി. പ്രമുഖ അറബിക് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗസ്സയെ ഇസ്രായേല്‍ ആക്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ലോക രാജ്യങ്ങള്‍ക്ക് സാധിച്ചത്. ഇക്കാര്യത്തില്‍ ഇന്നുവരെ പ്രായോഗിക സമീപനം സ്വീകരിച്ചു കൊണ്ട് ആക്രമണത്തിന് തടയിടാന്‍ ആരും മുന്നിട്ട് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലോക രാഷ്ട്രങ്ങളുടെ ഈ നിസ്സംഗ ഭാവമാണ് ഫലസ്തീനെ വീണ്ടും വീണ്ടും ആക്രമിച്ച് മുറിവേല്‍പിക്കാന്‍ ഇസ്രായേലിന് ഊര്‍ജം നല്‍കുന്നത്.

ഈ അതിക്രമങ്ങളുടെ പ്രധാന കാരനായക്കാരന്‍ ബെഞ്ചമിന്‍ നെതന്യാഹു മാത്രമാണ്. യു.ഇന്നുമായി കൈകോര്‍ത്തു കൊണ്ട് ഈ വിഷയത്തില്‍ ഇടപെടേണ്ട അറബ് നേതാക്കള്‍ വിഷയത്തില്‍ പ്രസ്താവനകളില്‍ മാത്രം അഭയം തേടിയതും വിഷയങ്ങള്‍ വഷളാവാന്‍ കാരണമായെന്നും ഷെയ്ഖ് ജാസിം അല്‍താനി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top