'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ആറു മണിക്കൂറിനുള്ളില്‍ ഇരുപതിനായിരത്തിലേറെ പേരാണ് റിട്വീറ്റ് ചെയ്തത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കള്‍ക്ക് കൈമാറാതെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ സ്വീകരിക്കുന്നത്.