News Desk

2021-03-29 07:26:51 pm IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ഫിഷറീസ് മന്ത്രിയുമായ ഗിരിരാജ് സിംഗ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പോലും ജനാധിപത്യ രീതിയില്ലെന്നും കിം ജോങ് ഉന്നിനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ മോദിയുടെ ദര്‍ശനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കേണ്ടതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും രണ്ട് തരം പാമ്പുകളാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ആവശ്യം വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യ വ്യവസ്ഥയില്‍ എതിര്‍ക്കുന്നവരെ കൊല്ലുക എന്ന നയമില്ല. എന്നാല്‍ കേരളത്തില്‍ കൊല്ലുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്ന് ഗിരിരാജ് സിംഗ് രൂക്ഷമായി വിമര്‍ശിച്ചു. കണ്ണൂരില്‍ ക്രമസമാധാനക്കേടിന് സാധ്യതയുളളതിനാല്‍ പ്രത്യേക നിരീക്ഷകരെയും കേന്ദ്ര സേനയെയും നിയമിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top