ദോഹ: സിറിയയില്‍ സമാധാനമുണ്ടാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി. കഴിഞ്ഞ ദിവസം സിറിയന്‍ റെവലൂഷന് ആന്‍ഡ് ഒപോസിഷന് ഫോഴ്സസ് നേതാക്കളുമായി ദോഹയില്‍ കൂടികാഴ്ചക്കിടെയാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനീവ പ്രഖ്യാപനം 2012 പ്രകാരം സിറിയന്‍ സമാധാനം എന്നത് അന്താരാഷ്ട്ര തലത്തില്‍ മുന്തിയ പരിഗണനയുള്ള വിഷയമാണ്. ജനങ്ങളുടെ സമാധാനവും സുസ്ഥിര ഭരണത്തിനുള്ള അവസരവുമാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത് എന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക