Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
അങ്കാറ: ഖത്തർ തുർക്കിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയെന്ന്  തുർക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. യാസിൻ അക്തെ വ്യക്തമാക്കി. ഖത്തർ-തുർക്കി ബന്ധം മാതൃകാപരമായ ഇസ്‌ലാമിക ബന്ധനത്തിന്റെ  ഉദാഹരണമാണെന്നും  ഖത്തർ തന്റെ രാജ്യത്തിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്കുമുമ്പ് അട്ടിമറി സമയത്ത് ഖത്തർ തുർക്കിക്കൊപ്പം ശക്തമായ  നിലകൊണ്ടെന്നും ആ  നിലപാടിന് മറുപടിയായി അങ്കാറ ഇപ്പോൾ ദോഹയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും ഖത്തറി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അക്തെ പറഞ്ഞു. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഖത്തരി നിക്ഷേപകർക്ക്   തുർക്കിയിൽ  നിക്ഷേപ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും വക്താവ്  ചൂണ്ടിക്കാട്ടി.

ആത്മാർത്ഥതയെ അടിസ്ഥാനമാക്കി മാതൃകാപരമായ ഇസ്‌ലാമിക ബന്ധമാണ് ഇരു രാഷ്ട്രങ്ങളുടേയുമെന്നും ജനങ്ങളുടെ താല്പര്യത്തിന് അനുസരിച്ചാണ് ഇരു രാഷ്ട്രങ്ങളും പ്രവർത്തിക്കുന്നതെന്നും ദോഹയുടെ ശക്തമായ സഖ്യകക്ഷിയായതിൽ അങ്കാറ അഭിമാനിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

ഖത്തരി നിക്ഷേപകർക്ക് രാജ്യത്ത് നിക്ഷേപം നടത്താൻ തുർക്കി അധികൃതർ സൗകര്യമൊരുക്കുമെന്നും ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധത്തെ അംഗീകരിച്ച് പല കാര്യങ്ങളിലും അവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് വർഷത്തിലേറെയായി ഖത്തറിൽ അടിച്ചേൽപിക്കുന്ന അന്യായമായ ഉപരോധത്തെ സംബന്ധിച്ചിടത്തോളം, കുറഞ്ഞ നഷ്ടങ്ങളോടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് പ്രാപ്തിയുണ്ടെന്ന് ഖത്തർ തെളിയിച്ചിട്ടുണ്ടെന്നും ​​യാസിൻ അക്തെ പറഞ്ഞു. 

ഖത്തറിന്റെ എല്ലാ മേഖലകളിലെയും വികസനത്തിന് സാക്ഷ്യം വഹിക്കുന്നത് അഭിമാനമാണ്., മരുഭൂമിയെ പച്ചക്കറികളും പഴങ്ങളും ഉൽ‌പാദിപ്പിക്കുന്ന  ഉദ്യാനങ്ങളാക്കി മാറ്റുന്നതിലൂടെ  സ്വയംപര്യാപ്തതയിലേക്ക്  കുതിക്കുകയാണ് ഖത്തറെന്നും അതിനാൽ ഉപരോധത്തിലൂടെ ഖത്തറിനെ ശ്വാസം മുട്ടിക്കാൻ ഉപരോധ രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് സഫലമായില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 ൽ സംയുക്ത ഉൽ‌പാദനം ആരംഭിക്കാൻ ഖത്തറും തുർക്കിയും തിരുമാനമായിട്ടുണ്ടെന്നും എന്നാലും ഒരു രഹസ്യം ഞങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
Top