News Desk

2021-03-02 02:49:39 pm IST
ദോഹ: ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ ധനകമ്മി വെറും ഒരു ശതമാനായി കുറഞ്ഞതെന്ന് മികച്ച പ്രതീക്ഷ നല്‍കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

2020 ല്‍ 2.3% മായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. ദി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നടപ്പു വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന നിരക്കില്‍ 2.4% വളര്‍ച്ച നിരക്കാണ് പ്രവചിക്കപെടുന്നത്. കൊവിഡ് വൈറസ് ആവിര്‍ഭാവത്തിനു ശേഷം ഖത്തറിന്റെ പ്രകൃതി വാതക ഡിമാന്‍ഡ് ആഗോള തലത്തില്‍ വര്ധിച്ചതായാണ് ഈ നേട്ടത്തിന് കാരണം. 

ഫിഫ ലോക കപ്പ് അടുത്തെത്തിയതോടെ രാജ്യത്തിന്റെ സാമ്പത്തിക നിരക്കില്‍ കൂടുതല്‍ നേട്ടമുണ്ടാവുമെന്ന കണക്ക് കൂട്ടലും സാമ്പത്തിക നിരീക്ഷകര്‍ മുന്നോട്ട്‌വക്കുന്നു. വളരെയടുത്ത സമയത്ത് രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 'വാറ്റ്' നികുതിയും സാമ്പത്തികമായി ഖത്തറിന്റെ മികവുയര്‍ത്തുമെന്നാണ് ദി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്  പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top