News Desk

2021-05-26 01:21:03 pm IST
ദോഹ: രാജ്യത്തെ പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ മതകാര്യ മന്ത്രാലയത്തില്‍ നിരവധി വകുപ്പുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. 

ഗ്രാന്‍ഡ് മോസ്‌കിലെ പ്രധാന മതപ്രബോധകന്‍ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഖത്തറിലെ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമായിരുന്നു അല്‍ മശ്ഹദാനി. അല്‍ മിന്ഹാജ് അല്‍ ഇസ്ലാമിയ എന്ന പേരില്‍ ഏഴോളം വാല്യങ്ങളുള്ള രചന അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top