Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-07-14 06:39:05pm IST

ഖത്തരി പൗരന്മാർക്ക് മൂന്നാം വർഷവും ഹജ്ജ് അവസരം നിഷേധിച്ച സൗദി മതകാര്യ മന്ത്രാലയം പുതിയ ന്യായീകരണവുമായി രംഗത്ത്. ഖത്തർ ഭരണകൂടമാണ്  പൗരന്മാരെ ഹജ്ജിനു അയക്കാൻ മടിക്കുന്നതെന്നും സൗദി ഇക്കാര്യത്തിൽ യാതൊരു വിധ തെറ്റും വരുത്തിയിട്ടില്ലെന്നും മാത്രകാര്യ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.

ഖത്തർ ഹജ്ജ് കാര്യത്തിൽ തികഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇതിൽ സൗദി ഭരണകൂടം ഉത്തരവാദികൾ അല്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ഖത്തരി പൗരന്മാർക്കായി സൗദി ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക് പ്രവർത്തിക്കുന്നില്ലെന്ന പരാതി അതെ പടി തുടരുകയാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 


Top