News Desk

2021-04-12 09:25:03 pm IST
ദോഹ: വിശുദ്ധ റമദാന്‍ മാസത്തിലെ ലുസെയിലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. 

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 11 മണിവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. രണ്ടാമത്തെ ഡോസ് വാക്‌സിന് വേണ്ടി മാത്രമുള്ളതാണ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. 

രണ്ടാമത്തെ ഡോഡ് വാക്‌സിന്‍ നേരത്തെ നല്‍കാത്തതിനാല്‍ നിശ്ചിത തീയതി വരെ ആളുകളോട് കാത്തിരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുന്നു. ഫൈസര്‍/ ബയോ എന്‍ടെക്ക് ആദ്യ ഡോഡ് വാക്‌സിന്‍ സ്വീകരിച്ച് 21 ദിവസത്തിന് ശേഷമെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ പറ്റുകയുള്ളു. മൊഡേണയുടെ ആദ്യ ഡോസിന് 28 ദിവസത്തിന് ശേഷമേ രണ്ടാമത്തെ ഡോസ്  സ്വീകരിക്കാന്‍ കഴിയുകയുള്ളു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top