News Desk

2021-04-13 04:53:11 pm IST
ദോഹ: ആറുമാസത്തേയ്ക്ക് ദഫ്‌ന സ്ട്രീറ്റിലേക്കുള്ള റോഡുകള്‍ അടച്ചിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു. ദഫ്‌ന സ്ട്രീറ്റില്‍ നിന്നും ഒമര്‍ അല്‍ മുക്താര്‍ സെന്റിലേക്കും ബല്‍ഹാമ്പര്‍ സ്ട്രീറ്റിലേക്കുമുള്ള വഴിയാണ് അടച്ചിടുന്നത്. തെരുവ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഏപ്രില്‍ 16 വെള്ളിയാഴ്ച മുതല്‍ ആറു മാസത്തേയ്ക്ക് ആയിരിക്കും അടച്ചിടുന്നത്. 

അതേസമയം ഇരുവശുത്തുമുള്ള എംബസികളിലേക്കുള്ള പ്രവേശനത്തിനായി തുറക്കുമെന്ന് അഷ്ഗാല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അഷ്ഗാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒമര്‍ അല്‍ മുക്താര്‍ സ്ട്രീറ്റ്, അല്‍ തവാവീഷ് സ്ട്രീറ്റ്, ബല്‍ഹാമ്പര്‍ സ്ട്രീറ്റ് എന്നിവയ്ക്ക് ഇതര റോഡ് മാര്‍ഗം ഉപയോഗിക്കാം. വെസ്റ്റ് ബോയിലെ റോഡുകളുടെയും  പാര്‍ക്കുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ദഫ്‌ന സ്ട്രീറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.




കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top