News Desk

2021-03-08 09:54:01 pm IST
കാന്‍ബെറ: തീവ്ര ഹിന്ദുത്വ സംഘടനകളായ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും വിശ്വഹിന്ദു പരിഷത്തിനെയും ഓസ്‌ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജ് ആണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

തീവ്ര ഹിന്ദുത്വ വാദികള്‍ ആസ്‌ട്രേലിയയില്‍ സിഖ് സമൂഹത്തിനെതിരെ നടത്തുന്ന ആക്രമങ്ങള്‍ സ്‌റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ നവ നാസികള്‍ സര്‍ക്കാറിന്റെ കണ്ണില്‍പെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ് ചെയ്യാന്‍ ഉദ്ദേശ്യമെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെതന്നെ രാജ്യത്തെ സിഖുകാര്‍ക്കെതിരെ തീവ്ര ഹിന്ദുക്കളുടെ നിരവധി അക്രമങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top