2019-08-04 04:01:37pm IST

ഖത്തറിന് മേലുള്ള അയൽ രാഷ്ട്രങ്ങളുടെ നയതന്ത്ര വിച്ഛേദനം ഖത്തറിന്റെ അമൂല്യമായ പ്രകൃതി സമ്പത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് കാനഡയിലെ നയതന്ത്ര പഠന വിഭാഗം മേധാവി ഡോക്ടർ ശരീഫ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. പ്രമുഖ അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധ രാഷ്ട്രങ്ങൾ തങ്ങളുടെ സാമ്പത്തിക പരാധീനതക്ക് ഖത്തർ പിടിച്ചടക്കമെന്ന ധാരണയായിരുന്നു പങ്ക് വച്ചത്. എന്നാൽ ഖത്തർ നേതൃത്വം പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുകയും ഉപരോധ രാഷ്ട്രങ്ങൾക്ക് തിരിച്ചടി നൽകുകയും ചെയ്തു.

നിലവിൽ ഖത്തറിന് മേൽ തങ്ങൾ ഉപരോധം ഏർപെടുത്തിയിട്ടുണ്ടെന്ന വിവരം പോലും അയൽ രാഷ്ട്രങ്ങൾ പുറത്തുപറയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


Top