News Desk

2021-03-27 12:11:10 pm IST
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. ജിസാന്‍, നജ്‌റാന്‍, ഖമീസ് നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ജിസാനിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ ഡ്രോണ്‍ പതിച്ച് അഗ്നിബാധയുണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. 

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികലുടെ ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുളള അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. നജ്‌റാനിലെ സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു ഹൂതി മിസൈലെന്നും അദ്ദേഹം പറഞ്ഞു. 

യെമന്‍ പ്രശ്‌നപരിഹാര ഫോര്‍മുല പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുന്നതിനടയിലാണ് വീണ്ടും സൗദിക്കു നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സൗദിക്ക് നേരെ വീണ്ടും തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. വടക്കന്‍ അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യമാക്കി വന്ന എട്ട് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഡ്രോണ്‍ പതിച്ച് ജിസാനിലെ എണ്ണ ടെര്‍മിനലിലെ ഓയില്‍ ടാങ്കറിന് അഗ്നിബാധയുണ്ടായതായി ഊര്‍ജ്ജ മന്ത്രാലയവും സ്ഥിരികരിച്ചു.

അതിര്‍ത്തി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യ യെമന്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ ഫോര്‍മുല സമര്‍പ്പിച്ച രണ്ട് ദിവസം പിന്നടുന്നതിനിടെയാണ് വീണ്ടും കൂട്ട ആക്രമണം നടന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top