News Desk

2021-03-29 09:15:43 pm IST
ദോഹ: അടുത്ത വര്‍ഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോക കപ്പ് ഫുട്ബാള്‍ മത്സരങ്ങളിലെ സ്റ്റേഡിയങ്ങളിലേക്കുള്ള ഇരിപ്പിടങ്ങളും പൂര്‍ണമായും ഖത്തര്‍ നിര്‍മ്മിതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക നിര്‍മ്മിതകള്‍ക്കാണ് ലോക കപ്പ് സ്റ്റേഡിയങ്ങളുടെ ഇരിപ്പിടങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നതെന്ന്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

പ്രധാനമായും കോസ്റ്റല്‍ ഖത്തര്‍ എന്ന ഖത്തരി ബ്രാന്റായിരിക്കും ലോക കപ്പ് ഇരിപ്പിടങ്ങളും അവയുടെ കളര്‍ പാറ്റേണുകളും നിര്‍മ്മിച്ചു നല്‍കുന്നത്. ഖത്തര്‍ ലോക കപ്പിലെ ആറോളം സ്റ്റേഡിയങ്ങള്‍ക്കാണ് കോസ്റ്റല്‍ ഖത്തര്‍ കമ്പനി ഇരിപ്പിടങ്ങള്‍ ഒരുക്കുന്നത്. രാജ്യത്തെ ഇന്റീരിയര്‍ ഡിസൈനിങ്, ത്രീ ഡീ ഡിസൈന്‍, എന്‍ജിനീയറിങ് രംഗത്തെ പ്രമുഖ കമ്പനിയാണ് കോസ്റ്റല്‍ ഖത്തര്‍. 

നിലവില്‍ തങ്ങള്‍ തയ്യാറാക്കിയ ഇരിപ്പിടങ്ങളുടെ ഡിസൈനുകള്‍ ലോക കപ്പ് സംഘാടന ചുമതലയുള്ള സുപ്രീം കമ്മറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോസ്റ്റല്‍ ഖത്തര്‍ മേധാവി നിഷാദ് അസിം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖത്തര്‍ ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസക്തമായ കാര്‍ബണ്‍ ന്യൂട്രല്‍, സീറോ പ്ലാസ്റ്റിക് എന്നീ സന്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മഹാമേളയായിരിക്കുമെന്നനും നിഷാദ് അസിം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top