News Desk

2021-11-25 02:48:05 pm IST
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിഗുളികകള്‍ പിടികൂടി നാവിക കസ്റ്റംസ്. അല്‍ റുവൈസ് തുറമുഖത്ത് നിന്നാണ് ഏഴായിരത്തോളം ലഹരിമരുന്ന്  ഗുളികകള്‍ പിടികൂടിയത്. 

റഫ്രിജറേറ്ററുകളുമായി എത്തിയ ട്രക്കിന്റെ എഞ്ചിന്‍ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഗുളികള്‍ കടത്താന്‍ ശ്രമിച്ചത്. 

സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച് കസ്റ്റംസ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായി കര്‍ശന മുന്നറിയിപ്പാണ് നല്‍കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top