News Desk

2020-07-09 11:09:28 pm IST
ഷാര്‍ജ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 

ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ഇക്കാലയളവില്‍ എമിറേറ്റില്‍ ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. 

മരണപ്പെട്ട ഉപഭരണാധികാരിയുടെ  കുടുംബാഗങ്ങള്‍ക്ക് ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനമറിയിച്ചു.

കൊവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഫോണിലൂടെ മാത്രമേ അനുശോചനം സ്വീകരിക്കുകയുള്ളൂവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതിനായി  പ്രത്യേക ഫോണ്‍നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.




വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top