News Desk

2021-03-29 04:21:30 pm IST
കയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീങ്ങിത്തുടങ്ങി. കൂടുതല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ് കപ്പല്‍ നീക്കാന്‍ തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ  കപ്പല്‍ നീക്കി തുടങ്ങിയതായി ഇഞ്ച്‌കേപ്പ് ഷിപ്പിങ്ങ് കമ്പനി ട്വീറ്റ് ചെയ്തു. 



തടസം നീക്കി കപ്പല്‍പാത ഉടന്‍ ഉടന്‍ തുറക്കാനാവുമെന്ന പതീക്ഷയും പങ്കുവെയ്ക്കുന്നു.തായ് വാന്‍ ആസ്ഥാനമായ എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള  കൂറ്റന്‍ ചരക്കുകപ്പലാണ്  പ്രതികൂല കാലാവസ്ഥയില്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. വ്യാഴാഴ്ചയാണ് 400 മീറ്റര്‍ നീളമുളള എവര്‍ ഗിവണ്‍ കപ്പല്‍ ഗുരുതര ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചത്. 

ഇതോടെ ഏഷ്യയിലേയ്ക്കും യൂറോപ്പിലേയ്ക്കുമുള്ള നൂറുകണക്കിന് കപ്പലുകള്‍ കനാലില്‍ കുടുങ്ങി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കൂടാതെ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ഇന്ധനനീക്കവും തടസ്സപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top