ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ കാംപയിന് തുടങ്ങി. 'സുരക്ഷിതമായി ഷോപ്പിങ് നടത്തൂ, ആരോഗ്യത്തോടെ തുടരൂ' എന്ന തലക്കെട്ടോടെയാണ് കാംപെയിന്.
കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ കൃത്യമായ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി ആരോഗ്യകരമായ ഷോപ്പിങ് പരിസ്ഥിതിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്.
രാജ്യത്തുടനീളമുള്ള ശാഖകളില്‍ വിദഗ്ധ പരിശീലനം നേടിയ സേഫ്റ്റി മാര്‍ഷലുമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ലുലു മാനേജ്മെന്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിര്‍ബന്ധമായി മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് മുന്‍കരുതലുകള്‍ ഉപയോക്താക്കള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുക, പ്രവേശന കവാടങ്ങളില്‍ അണുവിമുക്ത ബാസ്ക്കറ്റുകളും ട്രോളികളും പ്രദാനം ചെയ്യുക എന്നിവയെല്ലാമാണ് സേഫ്റ്റി മാര്‍ഷലുമാരുടെ സേവനങ്ങള്‍.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എല്ലാവിധ കൊവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ എല്ലാ ശാഖകളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് വ്യക്തമാക്കി.
ഫോട്ടോ കടപ്പാട്: പെനിന്‍സുല
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക