News Desk

2021-04-03 02:48:00 pm IST
ദുബൈ: ഡോള്‍ഡന്‍ വിസ അപേക്ഷിച്ചവര്‍ക്ക് ആറ് മാസത്തെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യു.എ.ഇ നല്‍കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ. അഞ്ച്, പത്ത് വര്‍ഷങ്ങളാണ് ഗോള്‍ഡന്‍ വിസയുടെ കാലവധി. 

ഫെഡറല്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്. ഗോള്‍ഡന്‍ റെസിഡന്‍സി അപേക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടിപ്പിള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യത്തോടെ ആറ് മാസത്തെ വിസ അനുവദിക്കുന്നത്. 11,50 ദിര്‍ഹമാണ് വിസയുടെ ചെലവ്.  

ഡോക്ടര്‍മാര്‍, സംരംഭകര്‍, നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, കലാ-സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിച്ചവര്‍, പി.എച്ച്.ഡിക്കാര്‍, ഹൈസ്‌കൂള്‍-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, കായിക താരങ്ങള്‍, എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top