ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ ശശികല. തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശശികല രാഷ്ട്രീയം ഉപേക്ഷിച്ചത്.
എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷം ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക് മുമ്പാണ് ജയില്‍ മോചിതയായത്. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന് താല്പര്യമില്ല. തന്റെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടില്‍ നില നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞു. പ്രിന്റ് ചെയ്തെടുത്ത കത്തിലാണ് ശശികലയുടെ പരാമര്‍ശം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക