Breaking News
കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി |
2019-07-18 02:56:06pm IST
ദോഹ: രാജ്യത്തെ യാത്രക്കാർക്കായി  ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വേനലാഘോഷം  ആരംഭിച്ചു. എല്ലാ ടെർമിനലുകളിലും വിസ്മയകരമായ വിനോദ, സാംസ്‌കാരിക പരിപാടികളും തൽസമയ പ്രകടനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 60 % ഇളവും ലഭിക്കും. ഖത്തർ ദേശീയ ടൂറിസം കൗൺസിൽ, ഖത്തർ എയർവേയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ എന്നിവയുമായി സഹകരിച്ചാണ് സമ്മർ ഇൻ ഖത്തർ വേനലാഘോഷം.

തിരക്കേറിയ ജൂലൈ-ഓഗസ്റ്റിൽ 70 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് വിലയിരുത്തൽ. തുടർ യാത്രയ്ക്കു കാത്തിരിക്കുന്നവർക്ക് മികച്ച അനുഭവമാകും ആഘോഷങ്ങളെന്നു വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. 
Top