News Desk

2021-03-18 01:52:24 pm IST
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര പാര്‍ട്ടി എന്ന് ലീഗ് അവകാശപ്പെടുന്നതായും യെച്ചൂരി പറഞ്ഞു. 

ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.ഐ.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇ അഹമ്മദിനെ പിന്തുണച്ചിരുന്നതായും യെച്ചൂരി വ്യക്തമാക്കി. അതേസമയം, മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുതെന്നും യെച്ചൂരി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top