News Desk

2021-02-07 04:02:54 pm IST
ദോഹ: കൊവിഡ് കാലം മനുഷ്യരിലെ നന്മയെയും തിന്മയെയും ഒരേ പോലെ വെളിച്ചത്ത് കൊണ്ടുവന്നെന്ന ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. ഖത്തര്‍ യൂണിവേഴ്സിറ്റി ലോ കോളേജ് നടത്തിയ വാര്‍ഷിക സെമിനാറില്‍ പങ്കെടുത്ത് കൊണ്ട്  സംസാരിക്കുകയായിരുന്നു അവര്‍. 

കൊവിഡ് നമ്മളെ വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും ധാര്‍മികതയെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് പഠിപ്പിച്ചു. ചില അന്താരാഷ്ട്ര നിയമങ്ങളുടെ പൊള്ളത്തരവും നേരിട്ട് ബോധ്യപ്പെടാന്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണമായി. നിലവില്‍ നമ്മള്‍ പിന്തുടരുന്ന ബഹുരാഷ്ട്ര കേന്ദ്രീകൃതമായ ആധിപത്യ വ്യവസ്ഥ രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ലോകം അനുഭവിച്ച കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവര്‍ പറഞ്ഞു. 

അന്താരാഷ്ട്ര നിയമങ്ങള്‍ തന്നെ കാലത്തിനൊത്ത രീതിയില്‍ പരിഷ്‌കരിക്കാത്തതിനാല്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കൊണ്ട് പരിഹരിക്കപ്പെടുമെന്ന് കരുതേണ്ടതില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ഉടനടി പരിഷ്‌കരിച്ചു കൊണ്ടല്ലാതെ മാറുന്ന ലോകത്തിന്റെ നിയമ സാധുതയെകുറിച്ചുള്ള സംവാദങ്ങളില്‍ അര്‍ത്ഥമില്ലെന്നും അല്‍ ഖാദിര്‍ ചൂണ്ടിക്കാട്ടി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top