News Desk

2021-03-09 06:26:55 pm IST
ദോഹ: രാജ്യത്ത് ചെറിയ കുട്ടികള്‍ക്കുള്ള പാല്‍കുപ്പികള്‍ വില്‍പ്പന നടത്തുമ്പോള്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. 

പ്രധാനമായും രാജ്യത്തെ വാണിജ്യ ഷോപ്പുകള്‍ ഭക്ഷ്യ ശാലകള്‍ എന്നിവടങ്ങളിലാണ് ഇത്തരത്തില്‍ ഗുണമേന്മയില്ലാത്ത പാല്‍കുപ്പികള്‍ വില്‍പ്പന നടത്തുന്നത്. ഇത് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിയമ ലംഘനം നടത്തുന്ന കച്ചവടക്കാരെ കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top