News Desk

2021-04-14 11:34:12 am IST
ദോഹ: രാജ്യാന്തര തലത്തില്‍ എഴുപത്തിയെട്ട് രാഷ്ട്രങ്ങളിലേക് ഖത്തര്‍ സര്‍ക്കാര്‍ കൊവിഡ് അടിയന്തര സാധ്യമെത്തിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാത്തിര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 

നടപ്പു വര്‍ഷത്തെ സാമ്പത്തിക കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്ന സാമ്പത്തികകാര്യ സമിതിക്ക് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അല്‍ ഖാത്തിര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൊവിഡ് ആവിര്‍ഭാവം മുതല്‍ പല രാഷ്ട്രങ്ങളിലേക്കും ആദ്യമായി അടിയന്തര വൈദ്യ സഹായമെത്തിച്ച രാഷ്ട്രമാണ് ഖത്തര്‍. നിലവിലെ പല രാജ്യങ്ങളിലേക്കും ഖത്തര്‍ നല്‍കുന്ന കൊവിഡ് അടക്കമുള്ള സഹായങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. 

ദരിദ്ര രാഷ്ട്രങ്ങളില്‍ ഖത്തറിന്റ വിവിധ ഏജന്‍സികള്‍ നല്‍കുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്. കൊവിഡിനെ നേരിടാന്‍ യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ക്കൊപ്പവും ഖത്തര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും അല്‍ ഖാത്തിര്‍ പ്രസ്താവനയില്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top