News Desk

2021-02-25 03:13:42 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വേഗത്തില്‍ ലഭിക്കാന്‍ എളുപ്പ വഴികള്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. സോഹ അല്‍ ബയാത്ത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വാക്‌സിനേഷന്‍ നടപടികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെയാണ് നടപ്പിലാക്കുന്നത്. അതിന് സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും അവരുടേതായ മുന്‍ഗണനാ ക്രമങ്ങള്‍ നല്‍കുന്നുണ്ട്.

നിലവില്‍ ജനങ്ങളുടെ പ്രായം, അവരുടെ വൈറസ് ബാധയുടെയും മറ്റു രോഗങ്ങളുടെയും അവസ്ഥ തുടങ്ങിയവ പരിഗണിച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതിനു പുറമെ രാജ്യത്തെ മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

വാക്‌സിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പ്രത്യേക വിദഗ്ധ സംഘം പരിശോധിച്ച ശേഷമാണ് വാക്‌സിന്‍ സ്വീകരിക്കാനായി ക്ഷണിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത യുവ സമൂഹത്തിന് നിലവില്‍ വാക്‌സിനേഷന്‍ പട്ടികയില്‍ മുന്‍ഗണനയില്ല. വാക്‌സിനേഷനായി എളുപ്പവഴികള്‍ രാജ്യത്ത് അനുവദിച്ചിട്ടില്ലെന്നും ഡോ. അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top