News Desk

2021-02-11 10:58:46 am IST
ദോഹ: ഖത്തര്‍ ഉപരോധമെന്നത് കഴിഞ്ഞുപോയ കാലവുമായി ബന്ധപ്പെട്ട സംഗതിയാണെന്നും ഈ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മാവിലൂഥ് കവസഗുലു. 

കുവൈത്തില്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞ കാലത്തിന്റെ മാത്രം വിസ്മൃതിയിലേക്ക് മാറിയിരിക്കുന്നു. ഇനി പുതിയ കാലത്തെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെ കുറിച്ചും മാത്രം ചിന്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. 

കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ തുര്‍ക്കി മന്ത്രി ഇന്ന് ഖത്തറിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് തുര്‍ക്കിയില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്രജ്ഞന്‍ ഗള്‍ഫ് പര്യടനത്തിനെത്തുന്നത്. ഈ മാസം ഒമ്പതിന് ആരംഭിച്ച തുര്‍ക്കി മന്ത്രിയുടെ ഗള്‍ഫ് പര്യടനം ഇന്ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top