News Desk

2021-03-17 03:32:42 pm IST
തിരുവനന്തപുരം: എല്‍.ഡി.എഫിനു വേണ്ടി പാട്ടുമായി ഗായിക സിത്താര. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള പാട്ടാണ് സിത്താര സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. 

ഹരിനാരായണനാണ് വരികള്‍ എഴുതുയിരിക്കുന്നത്. 'നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം' എന്ന് തുടങ്ങുന്ന വരികളോടെയാണ് പാട്ടിന്റെ തുടക്കം. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിലെ ജനങ്ങളെ നയിച്ചവര്‍ ജയിക്കണം. ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് ജനഹിതം, ഉറപ്പാണ് കേരളം. എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍. 

യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന് വന്‍ വരവേല്‍പാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 

വീഡിയോ കടപ്പാട്: വണ്ടര്‍വാള്‍ മീഡിയ 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Sithara LDF
Top