News Desk

2021-02-01 10:42:34 pm IST
തിരുവനന്തപുരം: വീക്ഷണം പത്രത്തിലെ ആദരാഞ്ജലി പ്രയോഗവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേര്‍ക്കെതിരെയാണ് നടപടി. 

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ആശംസക്ക് പകരം ആദരാഞ്ജലി എന്ന് അച്ചടിച്ചതിനാണ് നടപടി. ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടന ദിവസം ഇറങ്ങിയ പത്രത്തിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നത്. 

മാര്‍ക്കറ്റിങ് ജീവനക്കാരനെയും പേജ് ഡിസൈനിങ് വിഭാഗത്തിലെ ജീവനക്കാരനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ പാര്‍ട്ടി പത്രം യാത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top