2021-05-11 04:12:02 pm IST
ബഹ്‌റൈന്‍: ഇരുരാജ്യങ്ങള്‍ക്കിടയിലൂടെ  സഞ്ചരിക്കുന്നതിന് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇയും ബഹ്‌റൈനും.  രണ്ട് ഡോസ് വാക്‌സിന്‍  സ്വീകരിച്ചവരെയാണ് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയത്. ഇദുല്‍ ഫിത്‌റിന്റെ ആദ്യ ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഈ നിയമം ബാധകമാണ്. 

കൊവിഡിന്റെ തകര്‍ച്ചയില്‍ നിന്നും കരയകയറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനുളള ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ നീക്കം. എല്ലാവര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയാണ് ഇരു രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

അതത് രാജ്യങ്ങളിലെ മൊബൈല്‍ ആപ്പിലുള്ള കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രചാരണവും ഇരു രാജ്യങ്ങള്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. അതേസമയം,  ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 





Top