News Desk

2021-04-18 06:57:08 pm IST
ദുബൈ: നന്നായി പെരുമാറുന്ന സല്‍സ്വഭാവികളായ പൗരന്മാര്‍ക്ക് പുരസ്‌കാരം നല്‍കുന്ന ദേശീയ പദ്ധതിയുമായി യു.എ.ഇ. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് വേറിട്ട പദ്ധതി പ്രഖ്യാപിച്ചത്. നന്നായി പെരുമാറുന്നവര്‍ക്ക് പോയിന്റ് ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. 

നല്ല പെരുമാറ്റവും ക്രിയാത്മകമായ നിലപാടുകളും ഇമറാത്തി മൂല്യങ്ങളുടെ അടിസ്ഥാനമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അത്തരം നിലപാടുകളെയും കാഴ്ചപ്പാടുകളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനാണ് പുതിയ ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

പെരുമാറ്റം അടിസ്ഥാനമാക്കി പൗരന്മാര്‍ക്ക് സമ്മാനം നല്‍കുന്ന ലോകത്തെ തന്നെ ആദ്യ ദേശീയ പദ്ധതികളിലൊന്നാണിത്. ബിഹേവിയറല്‍ ഇക്കണോമിക്‌സ് പ്രൊഫഷണല്‍ ഡിപ്ലോമ നേടിയവരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. 

പദ്ധതിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിന് ഫസ എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. യു.എ.ഇ സാധ്യതാ മന്ത്രാലയമായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യം, സമൂഹം, കുടുംബം എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പൗരന്മാരുടെ പെരുമാറ്റം പരിശോധിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top