News Desk

2021-04-11 05:01:57 pm IST
ദുബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 1810 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,652 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

242,415 പേരില്‍ നടത്തിയ പരിശോധനകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്തുട നീളം 40.2 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ ഇതിനോടകം നടത്തുകയും ചെയ്തു. 

ഏപ്രില്‍ 11 ലെ കണക്ക് പ്രകാരം യു.എ.ഇയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 483,747 ആയി. രാജ്യത്ത് ഇതുവരെ 468,456 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണസംഖ്യ 1,531 ആയി ഉയര്‍ന്നു. ജനുവരി മാസം മുതല്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനു ശേഷം ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top