News Desk

2021-03-26 06:02:01 pm IST
ദുബൈ: യു.എ.ഇയില്‍ പുതുതായി 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 2,262 പേര്‍ രോഗമുക്തി നേടുകയും ചെയ്യും. അതേസമയം,  രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ആറു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,36,782 പേരില്‍ നടത്തിയ  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 4,50,765 ആയി. 

ഇതില്‍  4,34,035 പേരാണ് ഇതിനോടകം രോഗമുക്തരാവുകയും ചെയ്തു. 1,472 പേരാണ് ആകെ മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 15,258 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്  റമദാനോടനുബന്ധിച്ച് പൊതു സുരക്ഷയ്ക്കായി പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് വീട് സന്ദര്‍ശനങ്ങളും കുടുംബ സംഗമങ്ങളും നിരോധിച്ചിട്ടുണ്ട്. കൂടാതെ പരസ്പരം ഭക്ഷണം കൈമാറുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top