News Desk

2021-06-05 04:26:41 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 2188 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം  അറിയിച്ചു. അഞ്ച് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 1696 ആയി ഉയര്‍ന്നു. 

2150 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 581,197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 560,734 പേര്‍  രോഗമുക്തി നേടുകയും ചെയ്തു. 

രാജ്യത്ത് ഇതുവരെ 51.4 മില്യണ്‍ കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 246510 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top