News Desk

2021-03-11 11:08:27 pm IST
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടികളാണ് അസമില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. അസമിലെ പ്രവര്‍ത്തനരഹിതമായ രണ്ട് പേപ്പര്‍ മില്ലുകളിലെ 1,800 ജീവനക്കാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും അതിനാല്‍ തങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് തൊഴിലാളികള്‍ പ്രഖ്യാപിച്ചത്. പ്രകോപിതരായ തൊഴിലാളികള്‍ പാര്‍ട്ടിക്കെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കന്‍ അസമിലെ ഹൈലകണ്ടിയിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ നടത്തുന്ന കാച്ചര്‍ പേപ്പര്‍ മില്ലും മധ്യ അസമിലെ ജാഗി റോഡിലെ നാഗോണ്‍ പേപ്പര്‍ മില്ലും വീണ്ടും തുറക്കുമെന്ന്  ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

2015ലാണ് ആദ്യത്തെ പേപ്പര്‍ മില്ല് പൂട്ടിയത്. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ മില്ലും പൂട്ടി. രണ്ട് മില്ലുകളിലെയും 1,800 ഓളം തൊഴിലാളികളുടെ അംഗീകൃത യൂണിയനുകളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വഞ്ചനകള്‍ തുറന്നുകാട്ടാന്‍  ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വീടുകയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
BJP Assam
Top