News Desk

2021-02-24 12:58:44 pm IST
ദോഹ: കൊവിഡ് ഭേദപ്പെട്ടവര്‍ക്കുള്ള ഖത്തറിലെ റീഹാബിലിറ്റേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹനാന്‍ അല്‍ കുവാരി. നിലവില്‍ രാജ്യത്ത് നല്‍കപ്പെടുന്ന വാക്‌സിനെടുത്താല്‍ വൈറസിന്റെ അതിതീവ്ര രോഗലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് കുവാരി പറഞ്ഞു. 

കൊവിഡ് നെഗറ്റിവ് ആയ ശേഷവും ചില രോഗികളില്‍ രോഗലക്ഷണങ്ങളുടെ അതിതീവ്ര സാഹചര്യങ്ങള്‍ കൊണ്ട് പ്രയാസമനുഭവിക്കുനന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ അതി സങ്കീര്‍ണ രോഗങ്ങളുള്ളവരില്‍ കൊവിഡ് വരുത്തിവെക്കുന്ന പ്രയാസങ്ങള്‍ അനവധിയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് രാജ്യത്ത് കൊവിഡ് ഭേദപ്പെട്ട രോഗികള്‍ക്ക് പുതിയ റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അല്‍ കുവാരി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top