News Desk

2021-03-08 06:47:43 pm IST
ദോഹ: ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡെടുക്കാനുള്ള തിടുക്കത്തിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. സ്വദേശത്തെത്താന്‍ മുന്‍കൂട്ടിയുള്ള കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഹെല്‍ത്ത് കാര്‍ഡിനായി ആളുകള്‍ തിരക്കുകൂട്ടുന്നത്. 

തൊഴിലാളികള്‍ക്കും ബാച്ചിലേഴ്‌സിനും പുതിയ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ നിലവില്‍ അബൂഹമൂര്‍ റിലീജിയസ് കോംപ്ലക്‌സിന് അടുത്തുള്ള ഖത്തര്‍ റെഡ്ക്രസന്റിന്റെ ഹെല്‍ത്ത് സെന്ററിലാണ് സൗകര്യമുള്ളത്. വെള്ളിയാഴ്ച മാത്രമേ ഇനിമുതല്‍ ഇവിടെ ഇതിനുള്ള ടോക്കണ്‍ അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.  

വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ആദ്യം എത്തിയവര്‍ക്കാണ് ടോക്കണ്‍ നല്‍കുക. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലേക്കായുള്ള ടോക്കണുകള്‍ ഒരുമിച്ച് വെള്ളിയാഴ്ച മാത്രമാണ് നല്‍കുക. ഒരു ദിവസം 100 ടോക്കണ്‍ എന്ന കണക്കില്‍ 400 ടോക്കണ്‍ വെള്ളിയാഴ്ച മാത്രമാണ് നല്‍കുക. ഖത്തര്‍ ഐഡന്റിന്റി കാര്‍ഡ്, ഒരു ഫോട്ടോ, 100 റിയാല്‍ എന്നിവയുമായാണ് എത്തേണ്ടതെന്നും ഒരു ദിവസം 100 ടോക്കണ്‍ മാത്രമേ നല്‍കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആയിരത്തോളം ആളുകളാണ് ആശുപത്രിയില്‍ എത്തുന്നത്. അതുകൊണ്ടാണ് താരതമ്യേന മറ്റു തിരക്കുകളില്ലാത്ത വെള്ളിയാഴ്ച മാത്രം ഹെല്‍ത്ത് കാര്‍ഡിനുള്ള ടോക്കണ്‍ അനുവദിക്കാനുള്ള സൗകര്യം അധികൃതര്‍ ഏര്‍പ്പെടുത്തിയത്. പുതിയ കാര്‍ഡ് തയാറാകുന്നത്, കൈപ്പറ്റേണ്ട വിവരം എന്നിവയും ഇവിടെനിന്ന് അറിയാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top