News Desk

2021-02-02 08:17:24 pm IST
തിരുവനന്തപുരം: നാളെ മുതല്‍ വാട്‌സ് ആപ്പിനും വാട്‌സ് ആപ്പ് കോളിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ആളുകളെ സംശയത്തിലാക്കിയിരിക്കുകയാണ്. മെസേജുകള്‍ ഗവണ്‍മെന്റ്് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പുറത്ത് വരുന്ന പ്രചാരണത്തില്‍ പറയുന്നു. വാട്‌സ് ആപ്പ് മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണെന്നും പ്രചാരണമുണ്ട്. പ്രധാനമായും വാട്‌സ് ആപ്പിലൂടെയാണ് ഇവ പ്രചരിക്കുന്നത്. 


എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്തുതാ പരിശോധനാ വിഭാഗമായ പി.ഐ.ബി ഫാക്ട് ചെക് ജനുവരി 29ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരള പൊലീസിന്റെ അറിയിപ്പ്: 

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH



Top