Breaking News
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍ | പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:ആഭ്യന്തര മന്ത്രാലയം | ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം | ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തി തുഷാറിനെ കുടുക്കി: വെള്ളാപ്പള്ളി നടേശന്‍ | ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം; സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുന്നു | ദോഹ കോർണിഷിൽ 3 ഓളം തുരങ്ക നടപ്പാതകളുടെ നിർമാണം ആരംഭിച്ചു | ദോഹ ഹമദ് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളെ പ്രകീർത്തിച്ച് കുവൈത് സംഘം | ഗ്രീന്‍ലാന്റ് വിട്ട് തരില്ല; ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി ട്രംപ് | തുഷാറിന്റെ മോചനത്തിനായി ഇടപെട്ട് മുഖ്യമന്ത്രി, യൂസഫലി കോടതിയില്‍ ജാമ്യത്തുക കെട്ടിവയ്ക്കും | ഖത്തറിലെ സ്‌കൂളുകൾക്ക് സിവിൽ ഡിഫൻസിന്റെ നിർദേശം |
ജനീവ:ആഭ്യന്തര യുദ്ധം തകർത്ത യെമൻ അവിടുത്തെ ഓരോ കുരുന്നുകൾക്കും ഭൂമിയിലെ നരകമാണ്. നമ്മുടെ വിശ്വാസങ്ങളിലെ നരകത്തിനേക്കാൾ അതിദാരുണമായ അവസ്ഥയിലുള്ള യെമനിലെ  നരകം. ഒരിക്കൽ സ്വർഗ്ഗമായിരുന്ന അവരുടെ വീട് , സ്കൂൾ , കളിസ്ഥലം , ആരാധനാലയങ്ങൾ തുടങ്ങിയവ  ഇന്ന് യുദ്ധം കാരണം തകർന്നടിഞ്ഞിരിക്കുകയാണ്.

 പോഷകാഹാരക്കുറവ് കാരണം വർഷത്തിൽ നുറിലധികം കുട്ടികളാണ് യെമനിൽ മരണപ്പെടുന്നത്.50 മുതൽ 60 ശതമാനംവരെ യെമനിലെ കുട്ടികൾ ഈ നരകത്തിലാണ് ജീവിക്കുന്നത്. യുനിസെഫിന്റെ കണക്കനുസരിച്ച്, 5 വയസ്സിന് താഴെയുള്ള 1.8 ദശലക്ഷം യെമൻ കുട്ടികൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ട്. 400,000 കുട്ടികൾ കഠിനമായ  ദാരിദ്ര്യമാണ് നേരിടുന്നത്. 

യെമനിൽ ഓരോ വർഷവും 30,000 കുട്ടികൾ രോഗങ്ങളാൽ 10 മിനിട്ടിലും യെമനിൽ മരിക്കുന്നുണ്ട്.ഇവിടുത്തെ കുട്ടികളുടെയും മുതിർന്നവരുടെയും സ്ഥിതിഗതികൾ എത്രമാത്രം അപകടകരമാണെന്ന് തിരിച്ചറിയാൻ ലോക രാഷ്ട്രങ്ങൾ ശ്രമിക്കണമെന്നാണ് മനുഷ്യാകാശകർ വ്യക്തമാകുന്നത്.

അതേസമയം ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ ഈ മാസം തന്നെ യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദി ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഹുതികളുമായി ചർച്ച നടത്താൻ തയ്യാറെന്ന് യെമൻ ഭരണകൂടവും സമ്മതം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ വിടാതെ പിന്തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് യെമൻ ജനത ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് ജീവിക്കണം ,ഞങ്ങളുടെ മകൾക്ക് ഭയമില്ലാതെ ഉറങ്ങാൻ കഴിയണം അതിനായി നിങ്ങൾ ഞങ്ങളെ സഹായിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 10,000 പേർ യെമനിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ ഇനിയും വർധിക്കാനാണ് സാധ്യത.അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യെമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവരാണ് യെമന്‍ യുദ്ധത്തില്‍ നിലവില്‍ പങ്കാളികള്‍. 2011 ഓടെയാണ് ഹൂതികള്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. തുടർന്ന് ഭരണകൂടവും ഹുതികളും തമ്മിൽ നടത്തിയ യുദ്ധം  മനുഷ്യ ദുരന്തത്തിന്റെ മറ്റൊരു കാഴ്ച്ചയായിരുന്നു.

ആ ദാരുണമായ കാഴ്ചകൾക്ക് അവസാനം കുറിക്കാനുള്ള ശ്രമത്തിലാണ് ഐകരാഷ്ട്ര സഭ  വരും ദിവസങ്ങളിൽ യെമനിൽ സമാധാനം തിരികെ വരുമെന്നും യെമൻ ജനതയ്ക്ക് പുതിയൊരു ജീവിതം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.


 
Top