News Desk

2021-04-18 07:24:20 pm IST
ഭോപ്പാല്‍: മധ്യപ്രദേശിലെ പത്ത് കൊവിഡ് രോഗികള്‍  ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്ന് ആരോപണം തെറ്റാണ് ആശുപത്രി അധികൃതര്‍. ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു. മധ്യപ്രദേശിലെ ശഹദോല്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10  കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്നായിരുന്നു ആരോപണം. 

ഇന്നലെ ആറ് മരണമാണ് ഐ.സി.യുവില്‍ സംഭവിച്ചത്. അവയുടെ കാരണം ഓക്‌സിജന്‍ ദൗര്‍ലഭ്യമല്ല. ഐ.സി.യുവില്‍ 62 രോഗികളാണുള്ളത്. ഹോസ്പിറ്റലില്‍ 255 കൊവിഡ് രോഗികളുണ്ട്. ഇതില്‍ 155 പേര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. മിലിന്ദ് ശിരാല്‍കര്‍ പറഞ്ഞു.

അതേസമയം, ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നല്ല മരണങ്ങള്‍ സംഭവിച്ചതെന്ന് ജില്ലാ കലക്ടര്‍ സത്യേന്ദ്ര സിങ് വ്യക്തമാക്കി. ജംബോ സിലിണ്ടറുകളുടെ സേവനം എപ്പോഴും മെഡിക്കല്‍ കോളജില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം രോഗികള്‍ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് കൈലാസ് സാരംഗ് പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 335 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് ആവശ്യമെന്നും 350 മെട്രിക് ടണ്‍ സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top