News Desk

2021-05-19 11:29:27 am IST
മനാമ: ഇന്ത്യയുള്‍പ്പടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. 

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം താമസ സ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്്‌സിന്റേതാണ് തീരുമാനം. യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 

സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമായും ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തനക്ഷമവും ആയിരിക്കണം. കൂടാതെ രാജ്യത്ത് എത്തിയ ഉടന്‍ വിമാനത്താവളത്തില്‍വെച്ചും അഞ്ചാ ദിവസവും, പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top