Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിലെ ഡ്രൈവിങ് സ്കൂളുകളെ നിരീക്ഷിക്കാന്‍ 10 ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു.മദീന ഖലീഫയിലെ ട്രാഫിക് വിഭാഗം ആസ്ഥാനത്ത് ഒമ്പത് ഡ്രൈവിങ്  സ്കൂളുകളുടെ പ്രവര്‍ത്തനം 10 ട്രാഫിക് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്  ട്രാഫിക്കിലെ ഡ്രൈവിങ് സ്കൂളുകളുടെ സൂപ്പര്‍വൈസര്‍ ജനറല്‍ ക്യാപ്റ്റന്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഗാനിംപറഞ്ഞു. ഓരോ ഡ്രൈവിങ് സ്കൂളും നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനാണ് ഉണ്ടാവുക.

പഠിതാക്കള്‍ക്ക് ആവശ്യമായ  പരിശീലനവും പരീക്ഷയും നൽകുന്നുണ്ടോയെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉദ്യോഗസ്ഥൻ കൃത്യമായി നിരീക്ഷിക്കും. ഡ്രൈവിങ് സ്കൂളുകള്‍ക്കെതിരെ ഏതെങ്കിലുമൊരു പഠിതാവ് പരാതി നൽകുകയാണെങ്കില്‍ പഠിതാവിെൻറ പരിശീലന ക്ലാസും പരീക്ഷയും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാന്‍  സാധിക്കുന്ന വിധത്തിലാണ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  
Top