News Desk

2021-03-16 03:33:04 pm IST
ദോഹ: ഖത്തറിലെ അല്‍ വക്ര മാര്‍ക്കറ്റില്‍ പരിശോധനകള്‍ സംഘടിപ്പിച്ചതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

അല്‍ വക്ര സെന്‍ട്രല്‍ മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പരിശോധനകള്‍ സംഘടിപ്പിച്ചത്. മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങള്‍ പഴകിയതും ആരോഗ്യത്തിനു ഹാനീകരമാകുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു നിരവധി പേരെ കസ്റ്റഡിയിലെടുത്തെന്നും അല്‍ വക്ര മുനിസിപ്പാലിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top