Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ നിന്ന് മാലിന്യം ശേഖരിക്കാൻ 100 ട്രക്കുകളും 2300 കണ്ടയ്നറുകളും തയ്യറാക്കിയതായി ഇതുമായി ബന്ധപെട്ടു ചുമതലയുള്ള അൽ നുഖ്ബ കമ്പനി അധികൃതർ അറിയിച്ചു.

നിലവിൽ മാലിന്യ സംസ്കരണം പുനഃ സംസ്കരണം എന്നിവ ഖത്തറിന്റെ എൺപത് ശതമാനത്തോളം പ്രദേശങ്ങളിലും പൂർത്തീകരിച്ചു വരികയാണെന്നും ഇത് നൂറു ശതമാനം പ്രദേശങ്ങളിലും എത്തിക്കാൻ അൽ നുഖ്ബ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

അതെ സമയം സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്താൻ അൽ നുഖ്ബയുടെ വിവിധ ഖത്തർ ഫാക്ടറികളിൽ ചടങ്ങുകളും സന്ദർശനുമതികളും നടത്താൻ അധികൃതർ തയ്യാറാണെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. 


Top