അബുദാബി: സ്ഥാപനങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴ (20,000 രൂപ) ചുമത്തുമെന്ന് മുന്നറിയിപ്പ് നല്കി അബുദാബി നഗരസഭ. ഭംഗിയുള്ള, വൃത്തിയുള്ള നഗരം എന്ന പ്രമേയത്തില്‍ നഗരസഭ നടത്തുന്ന ക്യാമ്പെയിന്റെ ഭാഗമായാണ് നടപടി. ഇതിനായി മാലിന്യ നിര്‍മ്മാജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സ്ഥാപനത്തിലെ മാലിന്യങ്ങള്‍ പുറത്ത് തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ കടകള്‍ ഉള്‍പ്പെടെ 2.36 ലക്ഷം സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി. മുസഫ വ്യവസായ മേഖല, മഫ്റഖ്, അല്നൗഫ്, ഹമീം എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളും പരിശോധിച്ചു.
വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1000 ദിര്‍ഹമാണ് പിഴ. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചാല്‍ 10,000 ദിര്‍ഹമാണ് പിഴ ചുമത്തുക. നിര്‍മ്മാണ സ്ഥലത്തെ അവശിഷ്ടങ്ങള്‍, മലിനജലവും പൊതുസ്ഥലത്ത് തള്ളിയാല്‍ 100,000 ദിര്‍ഹമാണ് പിഴ ഈടാക്കുക. മാസ്കുകളും ഗ്ലൗസ്സുകളും നിശ്ചിത സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാന്‍ പാടുളളു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക