News Desk

2021-05-31 04:23:40 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മണിക്കൂറിനിടെ 1041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 11 മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2345 ആയി ഉയര്‍ന്നു. 

രാജ്യത്ത് ഇതുവരെ 2,17,224 പേര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,99,960  പേര്‍ രോഗമുക്തരാവുകയും ചെയ്തു. നിലവില്‍ 92.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 808  രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 247 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top